സഹകരണ ജനാധിപത്യ ക്ലിപ്തം സമം കോൺഗ്രസ് മോഡൽ വയനാട് ജില്ലയിൽ നടപ്പിലാക്കിയതിന്റെ ഭാഗമായി ഡി.സി.സി ജില്ലാ ട്രഷറർ മകന് വിഷം കൊടുത്ത് ആത്മഹത്യ ചെയ്ത സംഭവം വൻവിവാദമായി മാറുന്നു. ഡി.സി.സി വയനാട് ജില്ലാട്രഷററായിരുന്ന സുൽത്താൻ ബത്തേരി സ്വദേശി എൻ.എം. ......
ഇന്ത്യാ സഖ്യത്തിലെ ഘടകമായ ഇടതുമുന്നണിയിൽ 2024 ലെ ലോക്സഭാ കണക്കുപ്രകാരം സി.പി.എം, സി.പി.ഐ, സി.പി.ഐ(എം.എൽ), ആർ.എസ്.പി ഉൾപ്പെടെ ഒൻപത് കക്ഷികൾ മാത്രം. കോൺഗ്രസ്- ബി.ജെ.പി മുന്നണികളെ തോൽപ്പിച്ച് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയായി കെ. ......
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയും രണ്ടാം പിണറായി സർക്കാരിൽ നിലവിൽ എ.ഡി.ജി.പിയായിട്ടുള്ള എം.ആർ. അജിത്കുമാറും മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥരാണ്. ......
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെക്കുറിച്ച് വിലയിരുത്തിയ സി.പി.ഐ(എം) കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ പല കാരണങ്ങളും കണ്ടെത്തിയെങ്കിലും അതിൽ ഏറ്റവും യാഥാർത്ഥ്യബോധമുള്ള ഒന്നായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ഭരണപരാജയവും, സർക്കാരിന്റെ മുൻഗണനകൾ തെറ്റിപ്പോയി, ആഭിമുഖ്യം സമൂഹത്തിലെ മധ്യവർഗ്ഗത്തിന്റെയും സമ്പന്ന ഉപരിവർഗ്ഗത്തിന്റെയും കാര്യത്തിലായിരുന്നു എന്നത്. സർക്കാരും പാർട്ടിയും സാധാരണ ജനങ്ങളിൽ നിന്നകന്നുപോയി എന്ന കണ്ടെത്തൽ 100 ശതമാനം ശരിയായിരുന്നു. ......
സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ കവർച്ചാ കേസുകളിലൊന്നായ പ്രതിയെ അതിവേഗം കണ്ടെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് കണ്ണൂർ പോലീസിലെ പ്രത്യേക അന്വേഷണസംഘം. വളപട്ടണം മന്നയിലെ അരിമൊത്ത വ്യാപാരി കെ.പി. ......
മലപ്പുറം-കരുവാരകുണ്ടിലെ മുസ്ലിം അനാഥാലയത്തിനു കീഴിലുള്ള 'ദാറുന്നജാത്ത് സ്കൂളിലെ' അധ്യാപക നിയമന അഴിമതിക്കേസ്സിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് ഹൈക്കോടതി അന്ത്യശാസനം നൽകി. പ്രതികൾക്കെതിരെ നടപടി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കിയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹൈക്കോടതി മുമ്പാകെ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ......
'രാഷ്ട്രീയം നോക്കാതെ എല്ലാവരേയും സ്നേഹിക്കണമെന്നാണ് എന്നും സഖാവ് ഞങ്ങളോട് പറഞ്ഞിരുന്നത്. ഇത്രയും കാലം ഞങ്ങൾ ജീവിച്ചതും ആ വഴിയിലൂടെ തന്നെയാണ്. ......

ഉടമസ്ഥാവകാശമുന്നയിച്ച് ആരാധനാലയങ്ങൾ തർക്കസ്ഥലങ്ങളാകാതിരിക്കാനും അതിലൂടെ രാജ്യത്തെ സാമുദായിക സൗഹാർദ്ദം തകരാതിരിക്കാനുമാണ് ബാബ്റി മസ്ജിദ് രാമജന്മഭൂമിയാണെന്ന തർക്കം കലാപമായ മാറിയ പശ്ചാത്തലത്തിൽ ദീർഘവീക്ഷണത്തോടെ 1991 ൽ രാജ്യത്തെ ആരാധനാലങ്ങൾ 1947 ആഗസ്റ്റ് 15 ലെ തൽസ്ഥിതി നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന നീക്കം പാർലമെന്റ് പാസാക്കിയത്. കീഴ്കോടതി മുതൽ പരമോന്നത നീതിപീഠം വരെയുള്ള ചില ന്യായാധിപന്മാർക്ക് രാജ്യനന്മയേക്കാൾ സ്വന്തം മതവിശ്വാസത്തോടുള്ള കൂറ് മുന്നിലായപ്പോൾ അഞ്ചും ആറും നൂറ്റാണ്ട് മുമ്പ് ഉള്ള കാര്യം ഉന്നയിച്ച് തൽക്കവുമായി കോടതിയിലെത്തിയവരെ 1991 ലെ നിയമം ചൂണ്ടിക്കാണിച്ച് തിരിച്ചയയ്ക്കാതെ പഴയതെല്ലാം തപ്പി കണ്ടെത്താൻ അനുമതി കൊടുത്തത് ഇന്ത്യാരാജ്യത്തെ മതങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാക്കിയിട്ടുള്ളത്.
1991 ലെ ആരാധനാലയ നിയമം റദ്ദാക്കാൻ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി പ്രത്യേക ബഞ്ച് 2024 ഡിസംബർ 12 ന് വാദം കേൾക്കുമ്പോൾ രാജ്യത്തെ മതേതര സമൂഹം അന്തിമതീരുമാനത്തെ ഉൽക്കണ്ഠയോടെ ഉറ്റുനോക്കുകയാണ്.
1992 ഡിസംബർ 6 ഞായറാഴ്ച പട്ടാപ്പകൽ ഹിന്ദുത്വ കർസേവകർ രാമജന്മഭൂമിയിൽ മസ്ജിദ് പാടില്ലായെന്ന് ആക്രോശിച്ചുകൊണ്ട് ബാബ്റി മസ്ജിദ് തകർത്തത് ദീർഘനാളത്തെ തയ്യാറെടുപ്പുകൾക്കുശേഷമാണ്. ......